ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് വമ്പന്‍ മാറ്റം വരുന്നു. പ്രതിരോധ മേഖലയ്ക്ക് ഇനിയും തിളക്കമേറും. പ്രതിരോധ കാര്യങ്ങളില്‍ ഇന്ത്യ ഒട്ടും പിന്നിലല്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് ഇന്ത്യ ഒരു പുതിയ നീക്കം കൂടി നടത്തിയിരിക്കുകയാണ്. തന്ത്രപ്രധാനമായ 3 കരാറുകളില്‍ സര്‍ക്കാര്‍ ഒപ്പു വച്ചു കഴിഞ്ഞു. പ്രതിരോധ മേഖലയെ ആത്മ നിര്‍ഭരമാക്കുന്നതിന് താങ്ങാവുന്ന ആ കരാറുകള്‍ ഏതൊക്കെയാണ്? പ്രതിരോധ മേഖലയെ ആത്മ നിര്‍ഭരമാക്കുന്നതിനായി മൂന്ന് പുതിയ കരാറുകളില്‍ ആണ് കേന്ദ്രം ഒപ്പു വച്ചിരിക്കുന്നത്. ഭാരത് ഇലക്രേ്ടാണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകളിലും അതുപോലെ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാറിലുമാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്. കരാറിന്റെ മൊത്തം ചിലവ് 5400 കോടി രൂപയാണ് . എന്താണ് ഭാരത് ഇലക്രേ്ടാണിക്സുമായുള്ള ആദ്യ കരാര്‍,,, ഇന്ത്യന്‍ സൈന്യത്തിന് 1,982 കോടി രൂപയുടെ ഓട്ടോമേറ്റഡ് എയര്‍ ഡിഫന്‍സ് കണ്‍ട്രോള്‍ ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് അത് ്. രണ്ടാമത്തെ കരാറിലുടെ നാവികസേനയ്ക്ക് 412 കോടി രൂപ ചെലവില്‍ ഹൈദരാബാദിലെ ബി.ഇ.എല്ലില്‍ നിന്ന് അനുബന്ധ എഞ്ചിനീയറിംഗ് സപ്പോര്‍ട്ട് പാക്കേജിനൊപ്പം സാരംഗ് ഇലക്രേ്ടാണിക് സപ്പോര്‍ട്ട് മെഷര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എസ്.ഐ.എല്ലു.മായാണ് മറ്റൊരു കരാര്‍. ഇങ്ങനെ നോക്കുമ്പോള്‍,, ഇതു പ്രകാരം 2,963 കോടി രൂപയുടെ സംവിധാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിക്കും. ഓട്ടോമേറ്റഡ് എയര്‍ ഡിഫന്‍സ് കണ്‍ട്രോള്‍ ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം വാങ്ങുന്നത് വഴി കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ എയര്‍ ഡിഫന്‍സ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍. അതുപോലെ തന്നെ യുദ്ധ സാധ്യതാ മേഖലയില്‍ വരുന്ന താഴ്ന്ന വ്യോമാതിര്‍ത്തികളെ എളുപ്പത്തില്‍ നിരീക്ഷിക്കാനും സഹായിക്കും. എടുത്തു പറയേണ്ടേത് ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള സാരംഗ് എന്ന സംവിധാനം നാവിക ഹെലികോ്ര്രപറുകള്‍ക്ക് വേണ്ട വിപുലമായ ഇലക്രേ്ടാണിക് സപ്പോര്‍ട്ട് മെഷര്‍ നല്‍കുന്നു എന്നുളളതാണ്.
#india #indianarmy #pmnarendramodi
#india #indianarmy #pmnarendramodi
- Category
- MILITARY
- Tags
- international news, KeralaKaumudi, indian defence news
Commenting disabled.